കോഴിക്കോട്: കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷന്‍ ചുണ്ടപ്പുറത്തു നിന്ന് തന്നെയാണ് മത്സരിക്കുക. ഫൈസല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ ഇടത് സ്ഥാനാര്‍ത്ഥിത്വം വിവാദമായിരുന്നു. തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം നേതൃത്വം ഫൈസലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം.
ഫൈസലിന് പകരം ഐഎന്‍എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ.പി റഷീദിനെയാണ് ഇടത് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. എന്നാല്‍ മത്സര രംഗത്തുനിന്ന് പിന്മാറേണ്ടെന്ന് ഫൈസല്‍ തീരുമാനിക്കുകയായിരുന്നു. കാരാട്ടെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നാണ് ഫൈസലിന്റെ പ്രതികരണം.