തിരുവനന്തപുരം: കാരക്കോണത്ത് മധ്യവയസ്‌ക ഷോക്കേറ്റ് മരിച്ചതില്‍ ദുരൂഹത. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശാഖയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. 51 വയസാണ് ശാഖയുടെ പ്രായം. അരുണിന് 26 വയസും. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണ് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെയാണ് ശാഖയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന ലൈറ്റുകളുടെ വയറുകള്‍ മൃതദേഹത്തില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. അരുണിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.