കന്യാകുമാരി: ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ്ഗാര്‍ഡ് പിടികൂടി. 99 പായ്ക്കറ്റ് മഹറോയിന്‍, 20 ബോക്സ് സിന്തറ്റിക് മരുന്നുകള്‍, അഞ്ച് 9 എംഎം പിസ്റ്റളുകള്‍, ഒരു തുരയ സാറ്റലൈറ്റ് ഫോണ്‍ സെറ്റ് എന്നിവ കണ്ടെത്തി. പാകിസ്താനിലെ കറാച്ചിയില്‍ നിന്നെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ഐസിജിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. നവംബര്‍ 24ന് തൂത്തുക്കുടിക്ക് തെക്ക് നിന്നാണ് ശ്രീലങ്കന്‍ ബോട്ടിനെ സംശയാസ്പദമായ രീതിയില്‍ കണ്ടത്തിയത്.











