കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെ ഇനി പി പി ദിവ്യ നയിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റായി സിപിഐഎമ്മിലെ പി പി ദിവ്യ ഏഴിനെതിരെ 16 വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസിലെ ലിസി തോമസിനെയാണ് ദിവ്യ പരാജയപ്പെടുത്തിയത്. കല്യാശ്ശേരി ഡിവിഷനില്‍ നിന്നാണ് പി.പി.ദിവ്യ തെരഞ്ഞെടുക്കപ്പെട്ടത്.
രാവിലെ 11നാണ് വോട്ടെടുപ്പ് തുടങ്ങിയത്. ജില്ല ഭരണാധികാരി യായ ജില്ല കലക്ടര്‍ ടി വി. സുഭാഷിന്റെ നേതൃത്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ ജില്ല പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് ആയിരുന്നു പി പി ദിവ്യ. സിപിഐഎം. ജില്ല കമ്മിറ്റിയംഗം, മഹിള അസോസിയേഷന്‍ ദേശീയ നേതാവ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.