മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ നടി കങ്കണ റണാവത്തും സഹോദരിയും ചോദ്യം ചെയ്യലിനായി മുംബൈ പോലീസിന് മുന്‍പില്‍ ഹാജരായി. സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പടര്‍ത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ബാന്ദ്ര പോലീസ് കങ്കണയക്കും സഹോദരിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വൈ കാറ്റഗറി സുരക്ഷയുളള കങ്കണ ഉച്ചയ്ക്ക് ഒന്നോടെ തന്റെ അഭിഭാഷകനൊപ്പമാണ് ബാന്ദ്ര പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.
അറസ്റ്റ് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഇരുവര്‍ക്കും ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കാതിരുന്ന കങ്കണ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഹാജരായത്. കേസ് തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസില്‍ മൊഴി രേഖപ്പെടുത്തുന്നതിനായി എത്തിച്ചേരണമന്നെ് ആവശ്യപ്പെട്ട് മുംബൈ പോലീസ് മൂന്ന് പ്രാവശ്യം കങ്കണയ്ക്ക് നോട്ടീസ് അയച്ചിരുന്നു. കുടുംബത്തില്‍ വിവാഹ തിരക്കിലായതിനാലാണ് പോലീസിനു മുന്നില്‍ ഹാജരാകാതിരുന്നതെന്ന് ഇവരുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്‌നസ് ട്രെയിനറുമായ മുനാവര്‍ അലി സയ്യിദ് നല്‍കിയ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.