മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ രണ്ട് വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കി. കര്‍ഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് മാര്‍ഗരേഖ ലംഘിച്ചതിന്റെ പേരില്‍ നീക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തിനു പിന്തുണയുമായെത്തിയ പോപ് താരം റിഹാനയ്‌ക്കെതിരെ കങ്കണ രംഗത്തെത്തുകയായിരുന്നു.
അതെ, കര്‍ഷക സമരത്തെക്കുറിച്ച് ആരും ഒന്നും സംസാരിക്കുന്നില്ല. കാരണം, സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ല, ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ ആണ് അവര്‍. അതോടെ ദുര്‍ബലമാകുന്ന വിഭജിത ഇന്ത്യയെ നിയന്ത്രണത്തിലാക്കാന്‍ ചൈനയ്ക്കു കഴിയുകയും ചെയ്യും. നിങ്ങളെ പോലെ രാജ്യത്തെ വില്‍ക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. വിഡ്ഢി താങ്കള്‍ മിണ്ടാതിരിക്കൂ’- എന്നാണ് കങ്കണ കുറിച്ചത്.
റിഹാനയ്ക്കു നേരെയുള്ള കങ്കണയുടെ പരാമര്‍ശത്തിനെതിരെ വ്യാപകപ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കങ്കണയുടെ ട്വീറ്റ് റിമൂവ് ചെയ്തത്.