മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റ ഓഫീസ് പൊളിച്ചുമാറ്റിയ മുംബൈ കോര്‍പ്പറേഷന് വിമര്‍ശനം. നോട്ടീസ് റദ്ദാക്കി. കോര്‍പ്പറേഷന് പ്രതികാര നടപടിയെന്ന് ഹൈക്കോടതി അറിയിച്ചു. ഓഫീസ് പൊളിച്ചതിനുള്ള നഷ്ടപരിഹാര തുക മുംബൈ കോര്‍പ്പറേഷന്‍ നല്‍കണം. പൊളിക്കാന്‍ കാരണം കങ്കണയുടെ പ്രകോപനപരമായ ട്വീറ്റുകളാണ്. ഉത്തരവാദിത്തമില്ലാതെ പൗരന്മാര്‍ എന്ത് പറഞ്ഞാലും ഇത്തരം നടപടി പാടില്ലെന്ന് കോടതി പറഞ്ഞു.
കോടതി ഉത്തരവ് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കങ്കണ പറഞ്ഞു. പിന്തുണച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കും നടി നന്ദി അറിയിച്ചു.
സെപ്റ്റംബറിലാണ് മുംബൈ പാലിയിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കിയത്. മഹാരാഷ്ട്ര സര്‍ക്കാരിനും ശിവസേനയ്ക്കുമെതിരെ കങ്കണ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. അനധികൃതമായിട്ട് നിര്‍മിച്ച ഭാഗമാണ് പൊളിച്ചുനീക്കിയതെന്നാണ് മുംബൈ കോര്‍പ്പറേഷന്റെ അവകാശവാദം.