തിരുവനന്തപുരം: താന്‍ നിരപരാധിയാണെന്ന് കടയ്ക്കാവൂര്‍ പോക്‌സോ കേസ് പ്രതിയായ അമ്മ. മകനെ ഭീക്ഷണിപ്പെടുത്തി തനിക്കെതിരെ മൊഴി പറയിച്ചതാണെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവും അയാളുടെ രണ്ടാം ഭാര്യയും കൂടി കെട്ടിച്ചമച്ച കേസാണിതെന്നും അവര്‍ വ്യക്തമാക്കി. അതേസമയ മകന് ഗുളിക കൊടുത്തുവെന്ന് പോലീസ് പറയുന്നതിനെക്കുറിച്ച് അറിയില്ലെന്നും കേസില്‍ പ്രതിയായ അമ്മ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ മൊഴി നല്‍കിയ മകനെ കാണണമെന്നും അമ്മ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ മകനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകുമെന്നും തന്റെ മക്കളെ തിരിച്ചുവേണമെന്നും അമ്മ പറഞ്ഞു.