അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പൊലീസിനെ ലക്ഷ്യമിട്ട് സ്‌ഫോടന പരമ്പരകള്‍. ശനിയാഴ്ച പുലര്‍ച്ചയുണ്ടായ സ്ഫോടനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പടിഞ്ഞാറന്‍ കാബൂളില്‍ കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചായിരുന്നു അപകടം. കിഴക്കന്‍ കാബൂളിലും സമാന സംഭവം അരങ്ങേറിയെങ്കിലും ആളപായമില്ല.
സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.