തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അട്ടിമറി മറച്ച് പിടിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങി പ്രസ്താവനകള്‍ നടത്തുന്നതാണ് കാണുന്നത്.
ഭരണ ഘടനാ ലംഘനമാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. മന്ത്രിമാര്‍ അന്വേഷണത്തില്‍ ഏര്‍പ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ചെല്ലപ്പെട്ടി തൂക്കുന്നവര്‍ ആണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. ഇത് അന്വേഷണ സംഘം അല്ല കേസ് അട്ടിമറി സംഘം ആണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ലൈഫ് പദ്ധതിയുടെ പേരില്‍ മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.