ഇടതുമുന്നണി ജോസ് കെ മാണിയെ അഴിമതിക്കേസുകൾ വെച്ച് ബ്ലാക്ക്മെയിൽ ചെയ്താണു മുന്നണി മാറ്റിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബാർക്കോഴ കേസ് മാത്രമല്ല ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസും മാർക്കറ്റിങ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോഗിച്ചാണ് സിപിഎം കേരളാകോൺഗ്രസിനെ ബ്ലാക്ക്മെയിൽ ചെയ്തത്.
മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് സമരം ചെയ്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ .ഇപ്പോൾ നോട്ടെണ്ണൽ യന്തം പിണറായിക്ക് ആവശ്യമായതിനാൽ അതും കൊണ്ടാണോ കേരളാ കോൺഗ്രസ് ഇടതുമുന്നണിയിലെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.