തിരുവനന്തപുരം: ധനമന്ത്രി നടത്തുന്ന എല്ലാ ഇടപാടുകളിലും അഴിമതിയെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കെഎസ്എഫ്ഇ തട്ടിപ്പ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുരേന്ദ്രേന്‍ ആവശ്യപ്പെട്ടു. പ്രവാസി ചിട്ടി വെറും തട്ടിപ്പാണെന്നും സര്‍ക്കാര്‍ അറിഞ്ഞുളള അഴിമതിയാണ് നടന്നതെന്നാണ് ധനമന്ത്രിയുടെ വെപ്രാളത്തില്‍ നിന്നും മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനമന്ത്രിയുടെ പരസ്യ വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരാണെന്നും വട്ടാണെന്ന ധനമന്ത്രിയുടെ ചോദ്യം മുഖ്യമന്ത്രിയോടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.