തൃശ്ശൂര്‍: എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്.
കേരളത്തില്‍ ബിജെപിയിലേക്ക് കടന്നുവരുന്നവരില്‍ ഭൂരിഭാഗവും സിപിഎമ്മില്‍ നിന്നാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തൃശ്ശൂരില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്.
ബിജെപി സംസ്ഥാനദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്കിടെയായിരുന്നു പ്രഖ്യാപനം. അതുകൊണ്ട് തന്നെ യാത്ര നിര്‍ത്തിവെച്ചുകൊണ്ട് സ്ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ ആലോചിച്ചിരുന്നു.
എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്ഥാനാര്‍ഥി നിര്‍ണയമുണ്ടാകുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം എന്‍ഡിഎ ഘടക കക്ഷികളുമായും സീറ്റ് നിര്‍ണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബിഡിജെഎസിന് ഒരുപക്ഷേ കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള സാധ്യതയും കാണുന്നുണ്ട്.