തിരുവനന്തപുരം: ശബരിമലയില്‍ തന്റെ സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് പരസ്യമായി സമ്മതിച്ച് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നവോത്ഥാന നായക പരിവേഷം അണിഞ്ഞ മുഖ്യമന്ത്രിയാണ് നിലപാട് പറയേണ്ടത്. പരസ്യമായി നിലപാട് പറഞ്ഞ ശേഷം വേണം സത്യവാങ്മൂലം തിരുത്താന്‍. സി.പി.എമ്മിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട നേതാവായ എം.എ ബേബി വേണമെങ്കില്‍ സത്യവാങ്മൂലം തിരുത്താമെന്ന് പറഞ്ഞതു കൊണ്ട് ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സി.പി.എമ്മിന്റെ മലക്കം മറിച്ചില്‍ വിശ്വാസികള്‍ മുഖവിലയ്‌ക്കെടുക്കില്ല. കോടതിവിധിയുടെ മറവില്‍ നടന്നതൊന്നും ഭക്തര്‍ മറക്കില്ല. ആയിരം ഗംഗയില്‍ കുളിച്ചാലും ശബരിമലയില്‍ ചെയ്ത ക്രൂരതയ്ക്ക് സി.പി.എമ്മിന് വിശ്വാസികള്‍ മാപ്പ് നല്‍കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.