തിരുവനന്തപുരം: കെ. സുധാകരനെ കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്. യു വിന്റെയും പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെച്ചത്.
കെ. സുധാകരനെ വിളിയ്ക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ഫ്‌ളക്‌സിലുള്ളത്. ഇനിയും ഒരു പരീക്ഷണത്തിന് സമയമില്ലെന്നും ഫ്‌ളക്‌സില്‍ പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്ന് ഫ്ളക്സില്‍ എഴുതിയിട്ടുണ്ട്. ശനിയാഴ്ച യുഡിഎഫ് നേതൃ യോഗം ചേരാനിരിക്കുന്നതിനിടെയാണ് കെ.സുധാകരനെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫ്ളക്സ് ഉയര്‍ന്നത് എന്നത് നിര്‍ണായകമാണ്.










