പാലക്കാട്: ഇന്‍സൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പിന്റെ നാലാമത് കെ.ആര്‍ മോഹന്‍ മെമോറിയല്‍ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 20ന് തുടങ്ങും. ഇതിന്റെ ഭാഗമായി ഡോക്യുമെന്ററി എന്‍ട്രികള്‍ ക്ഷണിച്ചു തുടങ്ങി. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കുന്നതാണ്. ജനുവരി പത്തിന് തെരഞ്ഞെടുത്ത സിനിമകളുടെ പട്ടിക പുറത്തുവിടും. 20 മിനിറ്റോ അതില്‍ കുറവോ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററികളാണ് പരിഗണിക്കുക.
ഇന്ത്യയില്‍ നിന്നും മത്സരിക്കുന്നവര്‍ക്ക് 500 രൂപയാണ് എന്‍ട്രി ഫീസ്. വിദേശത്ത് നിന്നുള്ളവര്‍ 10 ഡോളര്‍ ആണ് ഫീസായി നല്‍കേണ്ടത്. വിജയിക്ക് കെ.പി മോഹനന്‍ മെമോറിയല്‍ ഡോക്യുമെന്ററി പുരസ്‌കാരം സമ്മാനിക്കും. പതിനായിരം രൂപ ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.

















