തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ കെ മുരളീധരന്‍. ഇത് സര്‍വകക്ഷിയോഗ തീരുമാനത്തിന് വിരുദ്ധമാണ്. അധികാരമില്ലാതെയാണ് 144 പ്രഖ്യാപിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒക്ടോബര്‍ 3 മുതല്‍ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. അഞ്ച് പേരില്‍ കൂടുതല്‍ വരുന്ന മറ്റുള്ള മീറ്റിംഗുകളും യോഗങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കിയിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കുന്നത് ലംഘിച്ചാല്‍ ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.