മലപ്പുറം: കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. ഡിസംബര്‍ 17ന് ഹാജരാകാനാണ് കോഴിക്കോട് കോര്‍പ്പറേഷന്റെ നിര്‍ദേശം. വീട് ക്രമവത്കരിക്കുന്നതിന്റെ നടപടിയുടെ ഭാഗമായാണ് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ചേവായൂരിലെ വീടിന്റെ രേഖകള്‍ ഹാജരാക്കണം. ഷാജിയുടെ ഭാര്യയുടെ പേരിലാണ് വീട്. കെട്ടിടം അനധികൃതമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു.











