കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ എംഎല്‍എ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. എസ്.പി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോഴിക്കോട് വിജിലന്‍സ് കോടതി അറിയിച്ചു.
അതേസമയം, കെ എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ മൊഴി നല്‍കാനെത്തി. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മൊഴി രേഖപ്പെടുത്താന്‍ ഇഡി വിളിപ്പിച്ചിരിക്കുന്നത്. കെ.എം ഷാജിയെ നാളെ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്.












