ഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ കാലത്ത് പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത 1300 കുറ്റവാളികളെയാണ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 325 പേര്‍ അതിഭീകരമായ കുറ്റം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 18 വയസ്സിന് താഴെയുളള കുറ്റവാളികളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
