രാജ്യസഭാ തെരെഞ്ഞെടുപ്പിലും, അവിശ്വാസപ്രമേയ വോട്ടെടുപ്പിലും, ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലും സ്വതന്ത്രരാഷ്ട്രീയ നിലപാട് എന്ന പാര്‍ട്ടി തീരുമാനത്തിന്‍റെ ഭാഗമായി കേരളാ കോണ്‍ഗ്രസ്സ് (എം) എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുമെന്ന് ആവർത്തിച്ച് ജോസ് കെ.മാണി.
ഇതു സംബന്ധിച്ച് എല്ലാ എം എൽ എ മാർക്കും വിപ്പ് നല്കിയിട്ടുണ്ട്. ഒരു തവണ പുറത്താക്കിയ തങ്ങളെ യു.ഡി.എഫിന് വീണ്ടും പുറത്താക്കാൻ കഴിയില്ല എന്നും കോട്ടയത്ത് ജോസ് കെ.മാണി പറഞ്ഞു.