വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ബൈഡന്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് ടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ബൈഡന്റെ ഭാര്യ ജില്‍ ബൈഡനും വാക്‌സിന്‍ സ്വീകരിച്ചു. ഫൈസര്‍ കമ്പനിയുടെ വാക്‌സിനാണ് ഇരുവരും സ്വീകരിച്ചത്.
അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബൈഡന്‍ കുത്തിവെപ്പ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കുന്നത് നേരില്‍ കാണുന്നതോടെ നിരവധി പേര്‍ക്ക് വിശ്വാസം വരും. വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ അത് എടുക്കാന്‍ ആളുകള്‍ തയ്യാറാകണമെന്ന് ഇപ്പോള്‍ കാണിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച മപതല്‍ അമോരിക്കയില്‍ ഫൈസര്‍ വാക്‌സിന്‍ നല്‍കി തുടങ്ങിയിരുന്നു. കോവിഡിനെ അതിജീവിക്കാന്‍ സമയമെടുക്കുമെന്നും അതുവരെ ആളുകള്‍ മാസ്‌ക് ധരിക്കുകയും വിദഗ്ധര്‍ പറയുന്നത് അനുസരിക്കാന്‍ തയ്യാറാവണമെന്നും ബൈഡന്‍ പറഞ്ഞു.