ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ക്ലെറിക്കല്‍ പോസ്റ്റില്‍ ജോലി ഒഴിവ് ഉള്ളതായ അറിയിപ്പ് എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പ്രതിമാസം 5540 റിയാല്‍ ശമ്പളം
ലഭിക്കുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. ജോലി ഒഴിവുള്ളതായി എംബസിയുടെ വെബ്‌സൈറ്റിലാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചത്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാവവും അനിവാര്യമാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളും അനായാസം കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. അറബി ഭാഷാ പ്രാവീണ്യം അധിക യോഗ്യതയായി പരിഗണിക്കും.
Vacancy pic.twitter.com/bjx9iOa2j2
— India in Qatar (@IndEmbDoha) December 23, 2021
ഖത്തറില്‍ താമസ വീസയുള്ളവരാണ് അപേക്ഷിക്കേണ്ടത്. 2022 ജനുവരി രണ്ടിന് മുമ്പായി അപേക്ഷകള്‍ indembdh@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്ക്ണമെന്നും വെബ്‌സൈറ്റിലെ സര്‍ക്കുലറില്‍ പറയുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ അയയ്‌ക്കേണ്ടത് അഡ്മിനിസ്‌ട്രേഷന്‍ ചുമതലയുള്ള അറ്റാഷെയ്ക്കാണ്.












