ജമ്മുകാശ്മീര്‍ ജൂലൈ 14 മുതല്‍ ഘട്ടംഘട്ടമായി വിനോദസഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനെ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ പുറത്തിറക്കി. ആദ്യഘട്ടത്തില്‍ വിമാനം വഴി വരുന്ന വിനോദസഞ്ചാരികളെ മാത്രമേ ജമ്മുകശ്മീരില്‍ പ്രവേശിപ്പിക്കൂ. ഇങ്ങനെ വരുന്നവര്‍ കോവിഡ് ബാധയുണ്ടോയെന്ന് നിര്‍ണയിക്കുന്ന ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റും നടത്തിയിരിക്കണം.മാത്രമല്ല, മുന്‍കൂട്ടി ജമ്മു കാശ്മീരില്‍ താമസസൗകര്യം ഉറപ്പാക്കുകയും വേണം. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിനോദസഞ്ചാരികളും ഹോസ്പിറ്റാലിറ്റി മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളും,സ്ഥാപനങ്ങളും പ്രോട്ടോക്കോൾ പിന്തുടരേണ്ടത് അനിവാര്യമാണെന്ന് യുടി മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട് .മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ലഭിക്കുന്നത് വരെ ടൂറിസ്റ്റ് ബുക്കിംഗ് നടത്തിയ ഹോട്ടലിൽ താമസിക്കണം. ഈ കാലയളവിൽ പുറത്തേക്ക് പോകാൻ അനുവാദമുണ്ടാകില്ല.
സഞ്ചാരികൾക്കുള്ള മാർഗ നിർദ്ദേശങ്ങൾ:
1) വിനോദ സഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കാലയളവിൽ ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരിച്ചിരിക്കണം.
2) ജമ്മു കശ്മീരിന് പുറത്തേക്കുള്ള മടക്ക വിമാന ടിക്കറ്റുകൾ എടുത്തിരിക്കണം .
3) എത്തിച്ചേരുമ്പോൾ നിർബന്ധിത ആർടിപിസിആർ പരിശോധന നടത്തണം.
4) വിനോദസഞ്ചാരികൾ ഹോട്ടൽ / ട്രാവൽ ഏജൻസി വഴി ടാക്സികൾ / ഗതാഗത സൗകര്യം മുൻകൂട്ടി ബുക്ക് ചെയ്യണം, ഇതിനായി ടൂറിസം വകുപ്പ് നടപടിക്രമങ്ങൾ ഏർപ്പെടുത്തും.
5) 65 വയസ്സിനു മുകളിലുള്ള വിനോദസഞ്ചാരികൾ താഴ് വാരങ്ങൾ സന്ദർശിക്കരുത് .