വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി ജലാല്‍ കീഴടങ്ങി. നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി റമീസുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജലാല്‍ ആണ് കീഴടങ്ങിയത്, കസ്റ്റംസ് ഓഫീസിലാണ് ഇയാള്‍ കീഴടങ്ങിയത്. നിരവധി സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതിയാണ് ജലാല്‍ . മൂവാറ്റുപുഴ സ്വദേശിയാണ്.
വിവിമാനത്താവളങ്ങള്‍ വഴി 60 കോടിയുടെ സ്വര്‍ണം ഇയാള്‍ കടത്തിയിട്ടുണ്ട് . ഇയാള്‍ക്കായുള്ള തിരച്ചില്‍ ശക്തമായിരുന്നു . നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരന്‍ പ്രതിയായ കേസിലും മുഖ്യ കണ്ണി ജലാലാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. അതേസമയം സ്വര്‍ണക്കടത്തു കേസുമായി ബന്ധപെട്ടു മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് റമീസില്‍ നിന്നും സ്വര്‍ണം വാങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തും.












