മുദ്രാവാക്യം മുഴങ്ങുന്നത് പോലീസുകാരന്‍റെ മൂക്കിനകത്ത്. മാസ്കിനകത്തേക്കും തുളച്ചുകയറുന്ന തിളയ്ക്കുന്ന സമരവീര്യം!!
മുദ്രാവാക്യത്തിന്‍റെ വീര്യം വൈറസിന് വളരെ ഇഷ്ടം! വാശി കൂടുന്തോറും ശക്തി കൂടും: വായിൽ നിന്നുള്ള കണങ്ങൾ കൂടുതൽ ദൂരേക്ക് പോകും . വളരെ അടുത്തായാൽ മാസ്കിലൂടെയും തുളച്ചു കയറും.
വൈറസ്സിനിതു സ്വപ്നസാഫല്യം!
സ്വപ്നസമ്മാനം
എന്നു തന്നെ പറയാം.
ചുളുവിൽ ഒരു പോലീസുകാരന്റെ മൂക്കിൽ നേരേ കയറിപ്പറ്റാമല്ലോ !!
അത്യന്തം കഷ്ടമാണ് ഈ ഉദ്യോഗസ്ഥന്റെ ദുഃസ്ഥിതി. അയാൾക്കും ഒരു പി.പി.ഇ കിറ്റ് വേണ്ടതല്ലേ ?
നാടിനെ നടുക്കിയ കള്ളക്കടത്തുകാര്യത്തിൽ പ്രതിഷേധിക്കേണ്ടവർക് തീർച്ചയായും സമരം ചെയ്യാം. പക്ഷേ കോവിഡ് പ്രോട്ടോകോൾ ശ്രദ്ധിച്ചാൽ നല്ലതു.
സ്വാതന്ത്ര്യങ്ങളും സമരങ്ങളും ഒക്കെ ആകാം. പക്ഷേ, പണ്ടാരോ ജനാധിപത്യത്തെക്കുറിച്ചു പറഞ്ഞതുപോലെ .. “your freedom ends where my nose begins”
അതുകൊണ്ടു നമുക്ക് ആരെന്നറിയാത്ത ഈ പോലീസുദ്യോഗസ്ഥന്‍റെ കൂടെ, അയാൾക്കു വേണ്ടി, നമ്മളും പറയേണ്ടേ ?…
“നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നത് എന്‍റെ മൂക്കിൻ തുമ്പത്താണ്””
മൂക്കു തുളയ്ക്കും വിളി വേണ്ടാ !!
വേണ്ടേ വേണ്ടാ …


















