തിരുവനന്തപുരം: 2019ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന് നല്‍കും. ചലച്ചിത്രം രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പ്രശസ്ത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം.
മലയാള സിനിമാ ചരിത്രത്തില്‍ മികച്ച സംവിധായകരുടെ പട്ടികയില്‍ ഹരിഹരന് പ്രധാന സ്ഥാനമുണ്ട്. ഒരു സംവിധായകന്റെ തുടര്‍ച്ചയായി പന്ത്രണ്ട് സിനിമകള്‍ സൂപ്പര്‍ഹിറ്റാകുക എന്ന ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ റെക്കോര്‍ഡ് ഹരിഹരനുള്ളതാണ്. ഒരു വടക്കന്‍ വീരഗാഥ, നഖക്ഷതങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ ദേശീയതലത്തില്‍ അംഗീകാരം നേടിയവയാണ്. പഴശ്ശിരാജ, പരിണയം, സര്‍ഗം തുടങ്ങിയ ചിത്രങ്ങള്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയവയാണ്.