റമദാന്‍ കാലത്ത് പള്ളികളില്‍ പാലിക്കേണ്ട നിബന്ധനകള്‍ മതകാര്യ മന്ത്രാലയം പുറത്തുവിട്ടു
ജിദ്ദ : പള്ളികളില്‍ ആരാധാനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വാസികളുടെ ചിത്രങ്ങള്‍ റമദാന്‍ കാലത്ത് പകര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സൗദിമതകാര്യ മന്ത്രാലയം.
പള്ളികളില്‍ ശുചിത്വം പാലിക്കുന്നത് നിരീക്ഷിക്കുന്നതിനും പാര്‍ത്ഥനകള്‍ക്ക് ശല്യമുണ്ടാക്കുന്ന കുട്ടികളെ പള്ളികളില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശം.
റമദാന്‍ കാലത്ത് പള്ളികളിലെ പ്രാര്‍ത്ഥനകളും ചടങ്ങുകളും ടിവികളിലൂടെ സംപ്രേക്ഷണം ചെയ്യുന്നതിനും വിലക്കുണ്ട്.
നോമ്പുതുറയ്ക്കുള്ള ഇഫ്താര്‍ നല്‍കുന്നതിന് സാമ്പത്തിക സംഭാവനകള്‍ ശേഖരിക്കുന്നതിന് വിലക്കുണ്ട്. പള്ളിമുറ്റങ്ങളിലും ഇഫ്താറിനായി തയ്യാറാക്കിയ സ്ഥലങ്ങളിലും ഇഫ്താറിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
പള്ളി ഇമാമുമാരുടെ നേതൃത്വത്തില്‍ ഇതിനുള്ള തയ്യാറെടുപ്പ് നടത്തണം. പള്ളികളില്‍ താമസിച്ച് പ്രാര്‍ത്ഥന നടത്തുന്നവര്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണം. ഇക്കാര്യത്തില്‍ പള്ളി ഇമാമുമാര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാം.
സ്ത്രീകള്‍ക്കുള്ള പ്രത്യേക പ്രാര്‍ത്ഥന സ്ഥലങ്ങള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തണമെന്നും ഇതിനായി നിയോഗിച്ചിട്ടുള്ള കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.













