ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ലോഗോ പുറത്തിറക്കി. ടൈറ്റില്‍ സ്‌പോണ്‍സര്‍ ഡ്രീം ഇലവന്റെ പേര് വെച്ചാണ് ലോഗോ പുറത്തിറങ്ങിയിരിക്കുന്നത്. ഐപിഎല്ലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തിറക്കിയത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പുതിയ ലോഗോ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഐപിഎല്ലില്‍ പങ്കെടുക്കാന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ യുഎഇയിലെത്തി.
ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ബിസിസിഐ അറിയിച്ചു. എല്ലാ താരങ്ങളും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന നേരത്തെയുള്ള തീരുമാനം ബിസിസിഐ പിന്‍വലിച്ചിരിക്കുകയാണ്. പരമ്പര കഴിഞ്ഞ് യുഎഇലെത്തുന്ന താരങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചാല്‍ തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് ക്വാറന്റൈന്‍ വേണ്ടെന്ന നിര്‍ദേശം നല്‍കിയത്.
ഇംഗ്ലണ്ട് – ഓസ്ട്രേലിയ ടി20 പരമ്പര സെപ്റ്റംബര്‍ 16നാണ് അവസാനിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഐപിഎല്ലും ആരംഭിക്കും.