കെ.അരവിന്ദ്
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളും ഹൃദ്രോഗികളുമുള്ള രാജ്യമാണ് ഇന്ത്യ. ജീവിതശൈലി അസുഖങ്ങളുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുക്കുക എളുപ്പമല്ല. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഇത്തരം അസുഖങ്ങളുള്ളവര്‍ക്ക് പരിരക്ഷ നല്‍കുന്നുണ്ടെങ്കിലും ജീവിതശൈലി രോഗങ്ങള്‍ ബാധിച്ചതിന് ശേഷം വ്യക്തിഗതമായി പോളിസിയെടുക്കുക പ്രയാസകരമാണ്.
ആന്‍ജിയോഗ്രാഫിക്കോ ഹൃദ്രോഗം തടയുന്നതിനുള്ള ചികിത്സകള്‍ക്കോ വിധേയമായവരെ പോലും ഹൃദ്രോഗികളായാണ് ആ രോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ കണക്കാക്കുന്നത്. ഇത്തരക്കാര്‍ക്ക് പോളിസി കവറേജ് നിഷേധിക്കപ്പെടാറുണ്ട്. പോളിസി അനുവദിച്ചാല്‍ തന്നെ ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വരും.
അതേസമയം, ജീവിതശൈലി രോഗങ്ങ ളുള്ളതു കൊണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷ ല ഭിക്കില്ലെന്ന അനുമാനത്തിലെത്തരുത്. സാ ഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഹൃദ്രോഗം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ക്ക് കവറേജ് അനുവദിക്കുന്നതു സംബന്ധിച്ച് ഇന്‍ ഷുറന്‍സ് കമ്പനികള്‍ തീരുമാനിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനദണ്‌ഡങ്ങള്‍ അനുസരിച്ച് രോഗം നിയന്ത്രണാധീനമാണെങ്കില്‍ സാധാരണ പോളിസികള്‍ക്കു കീഴിലാ യി തന്നെ കവറേജ് ലഭിക്കുന്നതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിശ്ചിത പരിധിക്കുള്ളിലാണെങ്കില്‍ പ്രമേഹത്തിനും കവറേജ് ലഭ്യമാകും. ഉദാഹരണത്തി ന് ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തെ ശരാശരിയായ എച്ച്‌ബിഎ1സി സ്‌കോര്‍ ആറ്-ഏഴിന് താഴെയാണെങ്കില്‍ പ്രീ മിയത്തില്‍ വര്‍ധനയില്ലാതെ തന്നെ കവറേജ് അനുവദിക്കുന്നതാണ്.
ഇത്തരം അസുഖങ്ങളുള്ളവര്‍ക്ക് കവര്‍ അനുവദിക്കുന്നതു സംബന്ധിച്ച് സ്വീകരിക്കുന്ന മാനദണ്‌ഡങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുസരിച്ച് വ്യത്യസ്‌തമാകാം. അതുകൊണ്ട് ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി പോളിസി നിഷേധിച്ചുവെന്നതു കൊണ്ട് മറ്റൊരു കമ്പനിയെ സമീപിക്കാന്‍ മടിക്കരുത്.
ഉപഭോക്താവിന് ലഭിക്കുന്ന കവറേജിന്റെ സ്വഭാവം അനുസരിച്ച് പ്രീമിയത്തില്‍ ഏറ്റകുറച്ചിലുണ്ടാകാം. ഉദാഹരണത്തിന് പോളിസിയെടുത്ത ഉടനെ തന്നെ കവറേജ് ആരംഭിക്കുകയാണെങ്കില്‍ പ്രീമിയം ഉയര്‍ന്നതായിരിക്കും. അതേ സമയം നിശ്ചിത കാലയളവിനു ശേഷമാണ് കവറേജ് ആരംഭിക്കുന്നതെങ്കില്‍ പ്രീമിയത്തിലെ വര്‍ധന ഒഴിവാക്കാന്‍ സാധിക്കും. ഒന്നിലേറെ ജീവിതശൈലീ രോഗങ്ങളുണ്ടെങ്കിലും പ്രീമിയം ഉയര്‍ന്നതായിരിക്കും.
പ്രമേഹ രോഗത്തിന് പ്രത്യേക കവറേജ് നല്‍കുന്ന പോളിസികള്‍ നിലവിലുണ്ട്. അത്തരം പോളിസികളാണോ സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളാണോ എടുക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് നിങ്ങളുടെ ആരോഗ്യ നിലയെയും ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവിനെയും എത്ര പേര്‍ക്ക് പരിരക്ഷ വേണമെന്നതിനെയും അടിസ്ഥാനമാക്കിയാണ്. ഇടത്തരം പ്രമേഹ രോഗികള്‍ സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്താല്‍ മതിയാകുമെങ്കിലും ആരോഗ്യവാനായ ഒരാളേക്കാള്‍ 50 ശതമാനം അധി ക കവറേജ് ഉണ്ടായിരിക്കണം. ഗുരുതരമായ രോഗമുള്ളവര്‍ പ്രമേഹ രോഗത്തിന് പ്രത്യേക കവറേജ് നല്‍കുന്ന പോളിസി എടുക്കുന്നതാകും ഉചിതം.
പോളിസിയുടെ വെയിറ്റിംഗ് പീരിയഡില്‍ ആശുപത്രി വാസം അനുഭവിക്കേണ്ടി വരികയാണെങ്കില്‍ ചികിത്സാ ചെലവിനുള്ള പ ണം സ്വന്തം കൈയില്‍ നിന്നു തന്നെ മുടക്കേണ്ടി വരും. സാധാരണ നിക്ഷേപകര്‍ക്ക് അനുയോ ജ്യം ലിക്വിഡ് ഫണ്ടുകളാണ്. റെപ്പോ നിരക്കിന് തുല്യമായ റിട്ടേണാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതെങ്കിലും ഫണ്ട് മാനേജ്‌മെന്റി ന്റെ മികവില്‍ റെപ്പോ നിരക്കിനേക്കാള്‍ മികച്ച വാര്‍ഷിക റിട്ടേണ്‍ നല്‍കാന്‍ പല ഫണ്ടുകള്‍ക്കും സാധിക്കുന്നു.