കെ.അരവിന്ദ്
നിങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി യു ടെ ക്ലെയിം നല്‍കുമ്പോള്‍ മൂന്ന് കാര്യങ്ങ ളാണ് സംഭവിക്കാവുന്നത്. ഇന്‍ഷുറന്‍സ് ക മ്പനി ക്ലെയിം അനുവദിക്കാം, ക്ലെയിം നിഷേ ധിക്കാം, ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കാം. ഈ മൂന്ന് തരത്തിലുള്ള ക്ലെയിമുകളെ ഇന്‍ഷുറന്‍സ് കമ്പനി രേഖകളില്‍ പണം നല്‍കിയത്, നിഷേധിച്ച ത്, തീര്‍പ്പാക്കാനുള്ളത് എന്നിങ്ങനെ മൂന്നാ യി തരംതിരിക്കുന്നു. ഇതിനു പുറമെ നാലാമ തൊരു വിഭാഗം കൂടിയുണ്ട്. ക്ലോസ് ചെയ്‌ത ക്ലെയിമുകള്‍ എന്നാണ് ഈ വിഭാഗത്തെ വര്‍ ഗീകരിച്ചിരിക്കുന്നത്.
ഇന്‍ഷൂര്‍ ചെയ്‌ത വ്യക്തി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തത് മൂലം ഇതുവരെ തീര്‍പ്പാക്കിയിട്ടില്ലാത്ത ക്ലെയിമുകളാണ് ഇവ. ഇത്തരം ക്ലെയിം അപേക്ഷകളെ നിഷേധിച്ച ക്ലെയിമുകളുടെ കൂട്ടത്തില്‍ ഇന്‍ഷുറന്‍സ് ക മ്പനികള്‍ ഉള്‍പ്പെടുത്താറില്ല. കാരണം ക്ലെയി മുകള്‍ നിഷേധിക്കുന്നത് ക്ലെയിമിന്റെ സ്വഭാ വവും ആവശ്യമായ രേഖകളും പരിശോധിച്ച തിനു ശേഷം മാത്രമാണ്. അതേ സമയം ക്ലെ യിം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും മതി യായ രേഖകള്‍ ലഭിക്കാതിരിക്കുകയോ അതി ന്മേല്‍ പോളിസി ഉടമ തുടര്‍ന്ന് വേണ്ട നടപടി ക്രമങ്ങള്‍ക്ക് തയാറാവുകയോ ചെയ്‌തിട്ടില്ലാ ത്ത സാഹചര്യങ്ങളിലാണ് ക്ലോസ് ചെയ്‌ത ക്ലെയിമുകളായി കണക്കാക്കുന്നത്.
ഉദാഹരണത്തിന് ഒരു പോളിസി ഉടമ കാഷ്‌ലെസ് ക്ലെയിം അപേക്ഷ നല്‍കുകയും എന്നാല്‍ ആശുപത്രിയില്‍ പ്രവേശിക്കാതിരി ക്കുകയും ചെയ്‌താല്‍ അത് ക്ലോസ് ചെയ്‌ത ക്ലെയിമായിട്ടായിരിക്കും പരിഗണിക്കുന്നത്. അല്ലെങ്കില്‍ ആശുപത്രി വാസത്തിനു ശേഷം തുക തിരിച്ചുകിട്ടാന്‍ ക്ലെയിം അപേക്ഷ നല്‍ കുകയും മതിയായ രേഖകള്‍ സമര്‍പ്പിക്കാ തിരിക്കുകയും ചെയ്‌താല്‍ അതും ക്ലോസ് ചെയ്‌ത ക്ലെയിമുകളുടെ ഗണത്തില്‍ പെടും.
ആരോഗ്യ ഇന്‍ ഷുറന്‍സിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റ് തരം ഇന്‍ഷുറന്‍സുകളുടെ കാര്യത്തിലും ക്ലോസ് ചെയ്‌ത ക്ലെയിമുകള്‍ എന്ന വര്‍ഗീകരണമുണ്ട്. നിഷേധിച്ച ക്ലെയിമുക ളുടെ എണ്ണം കുറച്ചു കാണിക്കാന്‍ വേണ്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇങ്ങനെ ചെയ്യുന്നത്.
ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോയുടെ അടിസ്ഥാനത്തിലാണ് ഒരു ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം അനുവദിക്കുന്നതില്‍ എത്ര ത്തോളം ഉദാരമായ സമീപനം കാണിക്കുന്നു വെന്ന് പരിശോധിക്കേണ്ടത്. ക്ലെയിം സെറ്റി ല്‍മെന്റ് റേഷ്യോ ഉയര്‍ന്നതാണെങ്കില്‍ ആ ക മ്പനി ലഭിക്കുന്ന ക്ലെയിം അപേക്ഷകള്‍ക്ക് ആനുപാതികമായി ഉയര്‍ന്ന തോതില്‍ ക്ലെയിമുകള്‍ അനുവദിക്കുന്നുവെ ന്നാണ് മനസിലാക്കേണ്ടത്. ഇങ്ങനെ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ ക ണക്കാക്കു മ്പോള്‍ ക്ലോസ് ചെയ്‌ത ക്ലെയിമുകളെ പരിഗണിക്കാ റില്ല. ഇത് റേഷ്യോ ഉയര്‍ത്തി കാണിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സഹായകമാ കുന്നു. അ തേ സമയം എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ക്ലോസ് ചെയ്‌ത ക്ലെയിമുകള്‍ എന്ന വര്‍ഗീകരണം നടത്താറില്ല.
ക്ലെയിം ഉന്നയിക്കുന്നതിന് അതിനുള്ള ഫോം പൂരിപ്പിച്ച് ഇന്‍ഷുറന്‍സ് കമ്പനിക്ക് സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതോടൊ പ്പം മതിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അത് ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെടാറു ണ്ട്. സാധാരണ ഗതിയില്‍ നിശ്ചിത സമയ ത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കണമെന്നാ ണ് ഇന്‍ഷുറന്‍സ് കമ്പനി നിഷ്‌കര്‍ഷിക്കാറു ള്ളത്. അതേ സമയം നിശ്ചിത സമയത്തിനു ള്ളില്‍ രേഖകള്‍ സമര്‍പ്പിച്ചില്ല എന്നതു കൊ ണ്ടു മാത്രം ക്ലെയിം നിഷേധിക്കാനാകില്ല. രേഖകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം വ ന്നതിന്റെ കാരണം ബോധ്യപ്പെടു ത്തുകയാണെങ്കില്‍ ക്ലെയിമില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി തയാറാകും.