കെ.അരവിന്ദ്
വാഹന ഉടമകള്‍ക്ക് അധിക ചെലവ് വരുത്തിവെക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഓരോ വര്‍ഷവും കുത്തനെയാണ് ഉയരുന്നത്. വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ വര്‍ധനയുണ്ടാകുന്നതിന് കാരണം വാഹന ഇന്‍ഷുറന്‍സ് ക്ലെയിം ഓരോ വര്‍ഷവും വര്‍ധിക്കുന്നതാണ്. ഇന്‍ഷുറന്‍സ് ഇല്ലാതെ റോഡിലോടുന്ന വാഹനങ്ങളുടെ എ ണ്ണം വളരെ കൂടുതലാണെന്നതും പ്രീമിയം വര്‍ ധിക്കുന്നതിന് കാരണമാകുന്ന ഒരു ഘടകമാണ്.
ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളില്‍ മൂ ന്നില്‍ രണ്ടും ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് റോഡില്‍ ഓടുന്നതെന്നാണ് ഏകദേശ കണക്ക്. ഇരുചക്ര വാഹനങ്ങള്‍ ഷോറൂമുകളില്‍ നിന്ന് ഇറങ്ങുന്നത് നിര്‍ബന്ധിത ഇന്‍ഷുറന്‍ സോടു കൂടിയാണ്. എന്നാല്‍ രണ്ടാം വര്‍ഷത്തോടു കൂടി മിക്ക വാഹനങ്ങള്‍ക്കും ഇന്‍ഷു റന്‍സ് പരിരക്ഷ ഇല്ലാതാകുന്നു.
ഇന്‍ഷുറന്‍സ് പുതുക്കാന്‍ പല വാഹന ഉടമകളും മറക്കുകയോ ബോധപൂര്‍വം തന്നെ വേണ്ടെന്നുവെക്കുകയോ ചെയ്യുന്നതാണ് കാരണം. എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പ്രീമിയം കുറയാന്‍ സാധ്യതയുണ്ട്. ക്ലെയിം ഇനത്തിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ നഷ്‌ടം കുറയാന്‍ പ്രീമിയം ഇനത്തിലുള്ള വരുമാനം വര്‍ധിക്കുന്നത് സഹായകമാകും.
ഉദാഹരണത്തിന് റോഡില്‍ ഓടുന്ന 10,000 വാഹനങ്ങളില്‍ 50 വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുവെന്നും ഇതു വഴിയുണ്ടാകുന്ന നഷ്‌ടം 50,000 രൂപയാണെന്നും കരുതുക. എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് ഉണ്ടെങ്കില്‍ ഒരു വാഹനത്തിന് വരുന്ന ശരാശരി റിസ്‌ക് പ്രീമിയം 50,000/10,000=5 രൂപയാണെന്ന് കണക്കാക്കാം. അതേസമയം 5000 വാഹനങ്ങള്‍ മാത്രമേ ഇന്‍ഷൂര്‍ ചെയ്‌തിട്ടുള്ളൂവെങ്കില്‍ റിസ്‌ക് പ്രീമിയം 50,000/5,000=10 രൂപയായി ഉയരും. പ്രീമിയം കുറയണമെങ്കില്‍ ഇന്‍ഷൂര്‍ ചെയ്യപ്പെടുന്ന വാഹനങ്ങളടെ എ ണ്ണം വര്‍ധിക്കണമെന്ന് ഈ ഉദാഹരണത്തില്‍ നിന്ന് വ്യക്തമാണല്ലോ.
വാഹന ഇന്‍ഷുറന്‍സ് പുതുക്കുന്നത് നിര്‍ ബന്ധമായിട്ടും അത് ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ നിയമലംഘനം തടയുന്നതിനുള്ള ശക്തമായ നടപടികള്‍ സര്‍ ക്കാറിന്റെ ഭാഗത്തുനിന്നും ഉ ണ്ടാകേണ്ടതുണ്ട്. എന്നാല്‍ പൊലീസിന്റെ റോഡരികിലുള്ള പരിശോധനയല്ലാതെ ഇന്‍ഷുറന്‍സ് പുതുക്കാ ത്ത വാഹന ഉടമകളെ കണ്ടെത്താന്‍ നിലവില്‍ കാര്യമായ മറ്റ് നടപടികള്‍ ഒന്നും അധികൃതര്‍ സ്വീകരിക്കുന്നില്ല.
ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീക രിച്ചാല്‍ നിയമം അനുസരിക്കുന്ന വാഹന ഉടമകള്‍ക്കായിരിക്കും അതിന്റെ ഗുണം ലഭിക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്‌ക്കാന്‍ ഇന്‍ഷുറന്‍സിന്റെ പകര്‍പ്പ് കാണിക്കുന്നത് നിര്‍ബന്ധമാക്കുന്നതു പോലുള്ള നടപടികള്‍ക്ക് ഒരി പരിധി വരെ ഫലം കാണാ ന്‍ കഴിയും.