കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥി
നവീനാണ് കൊല്ലപ്പെട്ടതെന്ന് യുക്രയെനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
കീവ് : യുക്രെയിനില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി താമസിച്ചിരുന്ന ഭൂഗര്‍ഭ താവളത്തിനു പുറത്തിറങ്ങിയ നവീന്‍ എസ് ജി (22) ആണ് കൊല്ലപ്പെട്ടത്.
ഷെല്ലാക്രമണം രൂക്ഷമായതിനാല്‍ ബങ്കറുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഭക്ഷണവും കുടിവെള്ളവും തീര്‍ന്നതിനാല്‍ അവശ്യവസ്തുക്കള്‍ തേടി ഇറങ്ങിയ നവീന് കൊല്ലപ്പെടുകയായിരുന്നുവെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കീവിനടുത്തുള്ള ഖര്‍ക്കീവിലാണ് ഇന്ന് രാവിലെ ഷെല്ലാക്രമണം ഉണ്ടായത്. ഖാര്‍ക്കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍.
Terrible news from Kharkiv, Ukraine. One Indian medical student from Karnataka killed in Russian Missle attack on Kharkiv Governor House/City Hall when he had gone to get food. Indian Student Coordinator Dr.Pooja tells me from Kharkiv. 3000-4000 Indians still stranded in Kharkiv. pic.twitter.com/sqcxJxvy9H
— Aditya Raj Kaul (@AdityaRajKaul) March 1, 2022
യുക്രെയിന്‍ സൈന്യം ഭക്ഷണം വാങ്ങാനും മറ്റുമായി ഇളവു നല്‍കിയ സമയത്താണ് നവീന്‍ ബങ്കറിനു വെളിയില്‍ ഇറങ്ങിയത്.
നവീന്റെ മാതാപിതാക്കള്‍ ചെന്നൈയിലാണ് സ്ഥിരതാമസമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാന്‍ ഓപറേഷന്‍ ഗംഗ എന്ന പേരില്‍ ദൗത്യം പുരോഗമിക്കുമ്പോഴാണ് ഈ ദാരുണ സംഭവം,