ഇന്ത്യയുടെ സ്വാന്തന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവും കുവൈത്ത് ദേശീയ ദിനാഘോഷവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമാണിത്
കുവൈത്ത് സിറ്റി : ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ഇന്ത്യന്‍ എംബസി നമസ്‌തേ കുവൈത്ത് എന്ന പേരില്‍ ഒരാഴ്ച നീളുന്ന സംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു.
കുവൈത്ത് ദേശീയ ദിനാഘോഷവും ഇന്ത്യയുടെ സ്വാന്തന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവും സംയുക്തമായി ആചരിക്കുന്നതിന്റെ ഭാഗവുമായാണ് ചടങ്ങുകള്‍.
ഫെബ്രുവരി 20 മുതല്‍ 28 വരെയാണ് വിവിധ സംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കുന്നത്.
20 ന് വൈകീട്ട് എംബസി ഓഡിയോറ്ററിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അംബാസഡര്‍ സിബി ജോര്‍ജ് പരിപാടി ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിക്കും.
ഇതര രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. കുവൈത്ത് മന്ത്രിസഭയിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഇരു രാജ്യങ്ങളുടെയും സംഗീത നൃത്ത പരിപാടികളുടെ സമ്മേളനമായിരിക്കും ആഘോഷത്തിന്റെ മുഖ്യാകര്‍ഷണം.