കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. കൊവിഡുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും കോണ്‍സുലേറ്റിന് കീഴിലുള്ള വി എഫ് എസ് കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
ഓണ്‍ലൈന്‍ വഴി ബുക്കിംഗ് ചെയ്ത ശേഷം പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ഈ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്. അടിയന്തര സേവനങ്ങള്‍ ആവശ്യമുള്ളവര്‍ ഓണ്‍ലൈന്‍ വഴി കോണ്‍സുലേറ്റുമായി ബന്ധപ്പെടാവുന്നതാണെന്നും കോണ്‍സുലേറ്റ് വൃത്തങ്ങള്‍ പറഞ്ഞു.













