Web Desk
LDF മായി ഒരു അഭിപ്രായ വ്യത്യാസവുമില്ല തങ്ങൾക്ക്. തന്‍റെ പാർട്ടി LDF നൊപ്പം ഉറച്ചു നിൽക്കും. ഈ കാര്യത്തിൽ അർഥശങ്കക്ക് ഇടയില്ലാത്ത വിധം ഒരു കാര്യം പറയാം. LDF ൽ നിന്ന് വിട്ടു പോകുന്ന പ്രശ്നമില്ല. തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വയ്ക്കുന്നതാണ് നല്ലത്.UDF നിലപാട് കേരള വിരുദ്ധവും ജനവിരുദ്ധവുമെന്ന് കേരളാ കോൺഗ്രസ് നേതാവ് R ബാലകൃഷ്ണപിള്ള പറഞ്ഞു കോവിഡ് പ്രതിരോധത്തിൽ ലോക മാതൃകയാണ് LDF സർക്കാർ. ആ നേട്ടം തകർക്കാനാണ് പ്രതിപക്ഷ ശ്രമം. കോവിഡ് പ്രതിരോധം പൊളിക്കാനാണ് ചെന്നിത്തലയുടേയും UDF ന്‍റെയും ശ്രമം.ഇത് ജനവിരുദ്ധമാണെന്നും പിണറായി സർക്കാർ അഴിമതിയില്ലാത്ത സർക്കാരാണ്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനക്ഷേമ വികസന പധതികൾ നടപ്പാക്കിയ സർക്കാരാണ് LDF ന്‍റേത്. അതുകൊണ്ടു തന്നെ തുടർ ഭരണം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പൊളിഞ്ഞ് തകർന്ന വണ്ടി യായ UDF ൽ ആരെങ്കിലും കയറുമോ എന്ന് KB ഗണേഷ് കുമാർ MLA ചോദിച്ചു. താൻ UDF മായി ചർച്ച നടത്തി എന്ന വാർത്ത പച്ചക്കള്ളമാണ്. ഈ പ്രചാരണത്തിന് പിന്നിൽ ചില UDF നേതാക്കളാണ്.പാർട്ടിയെ തകർക്കാനാണ് ഇവരുടെ ശ്രമമെന്നും LDF ൽ തന്‍റെ പാർട്ടിക്ക് പൂർണ സംതൃപ്തിയാണുള്ളത്. LDF ൽ തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നത്. ഇന്ധന വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാരെന്നും ഗണേഷ് കുമാർ പറഞ്ഞു.