ഡല്‍ഹി: ഇന്ത്യയും ഉസ്ബക്കിസ്ഥാനും തമ്മില്‍ സൗരോര്‍ജ മേഖലയുമായി ബന്ധപ്പെട്ട സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം വിലയിരുത്തി. നൂതന, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോളാര്‍ എനര്‍ജി(NISE)യും ഉസ്‌ബെക്കിസ്ഥാനിലെ ഇന്റര്‍നാഷണല്‍ സോളാര്‍ എനര്‍ജി ഇന്‍സ്റ്റ്യൂട്ടും (ISEI) തമ്മില്‍ സഹകരിച്ച് ഗവേഷണം, പ്രദര്‍ശനം, പൈലറ്റ് പദ്ധതികള്‍ എന്നിവയ്ക്കാണ് ധാരണ പത്രത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും സോളാര്‍ ഫോട്ടോവോള്‍ട്ടയ്ക്,സംഭരണ സാങ്കേതികവിദ്യ, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയിലാണ് സഹകരണം പ്രതീക്ഷിക്കുന്നത്.