യു.എ.ഇ സ്വകാര്യ വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങുന്നതിനുള്ള അനുമതി പിന്‍വലിച്ചു.
ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ചാര്‍ട്ടര്‍ ചെയ്തിരുന്ന സ്വകാര്യ ജെറ്റുകളുടെ പെര്‍മിഷന്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെയാണ് റദ്ദാക്കിയിരിക്കുന്നത്. ജൂലൈ 10 വരെയുള്ള വിമാനങ്ങളുടെ അനുമതി റദ്ദാക്കിയതായി ഹദീദ് ഇന്‍റര്‍നാഷനല്‍ സര്‍വീസസിന്‍റെ ചാര്‍ട്ടേര്‍ഡ് വിഭാഗം മേധാവി അഹ്മദ് ഷജീര്‍ പറഞ്ഞു. അനുമതി നിഷേധിക്കാൻ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. എല്ലാ നടപടികളും പൂർത്തിയായ ഘട്ടത്തിലാണ് അനുമതി നിഷേധിച്ചു ഡി.ജി.സി.എ കത്ത് അയച്ചത്. ഇന്ത്യയുടെ അനുമതി ലഭിക്കാത്തതിനാൽ വിമാനം റദ്ദാക്കുന്നതായി അൽഫുത്തൈ ഡി.സി ഏവിയേഷൻ അറിയിച്ചു.











