ന്യൂഡല്‍ഹി: രോഗമുക്തി വര്‍ധിക്കുകയും സ്ഥിരീകരണ നിരക്കു കുറയുകയും ചെയ്തതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം വര്‍ധിക്കുന്നു. ഏകദേശം 73 ദിവസം (72.8 ദിവസം) കൂടുമ്പോഴാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത്.
ആഗസ്റ്റ് മധ്യത്തില്‍ 25.5 ദിവസമായിരുന്നു രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുത്തിരുന്നത്. സമഗ്രപരിശോധന, ഫലപ്രദമായ ചികിത്സാസംവിധാനങ്ങള്‍ തുടങ്ങി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 81,514 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 64 ലക്ഷത്തോട് അടുക്കുന്നു (63,83,441). ദേശീയ രോഗമുക്തി നിരക്ക് 87.36 ശതമാനമായി.
പുതുതായി രോഗമുക്തരായവരില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് 19,000-ത്തിലധികം പേര്‍. കര്‍ണാടകത്തില്‍ 8,000 ത്തിലധികം പേരും രോഗമുക്തരായി. രാജ്യത്തെ ആകെ രോഗബാധിതരുടെ 11.12 ശതമാനമായ 8,12,390 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒരാഴ്ചയായി ചികിത്സയിലുള്ളത് 9 ലക്ഷത്തില്‍ താഴെപ്പേരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ച പുതിയ കേസുകളില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. പതിനായിരത്തിലധികം രോഗികളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടകത്തില്‍ 9,000 പുതിയ രോഗികളുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 680 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. കഴിഞ്ഞ 12 ദിവസമായി രാജ്യത്തെ പ്രതിദിന മരണസംഖ്യ 1ആയിരത്തിനു താഴെയാണ്. ഇതില്‍ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഇതില്‍ 23 ശതമാനവും മഹാരാഷ്ട്രയിലാണ് (158 മരണം).




















