English മലയാളം

Blog

flights

 

ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും നവംബര്‍ 30വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.

Also read:  തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടും; സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് തടസമുണ്ടാകില്ല. അഫ്ഗാനിസ്ഥാന്‍, ബഹ്റിന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറാഖ്, ജപ്പാന്‍, കെനിയ, മാലെദ്വീപ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, യുക്രൈന്‍, യു.എ.ഇ, യു.കെ, യു.എസ്.എ എന്നീ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Also read:  സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ് അന്തരിച്ചു

നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സെപ്റ്റംബറില്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു. ഈ നിരോധനമാണ് ഇപ്പോള്‍ നവംബര്‍ 30 വരെ വീണ്ടും നീട്ടിയിരിക്കുന്നത്.