ഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ 16,752 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് കോവിഡ് കണക്കുകള്‍ പതിനാറായിരത്തിന് മുകളിലെത്തുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,10,96,731 ആയി.
24 മണിക്കൂറിനിടെ 113 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,57,051 ആയി വര്‍ധിച്ചു. അതേസമയം 11,718 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ ആകെ എണ്ണം 1,07,75,169 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 97.10 ശതമാനമായി.











