ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41810 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93,92,920 ആയി. 496 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,36,696.
നിലവില്‍ വിവിധ ആശുപത്രികളിലായി 4,53,956 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 42,298 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 88,02,267. ഇന്നലെ മാത്രം 12,83,449 സാംപിളുകള്‍ പരിശോധിച്ചു.











