ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 56,282 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 904 പേര് മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 19,64,537 ആയി. മരണ നിരക്ക് 40,699 ആയി ഉയര്‍ന്നു.
രാജ്യത്ത് 5,95,501 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 13,28,337 പേര് രോഗമുക്തരായി. ഇതുവരെ 2,21,49,351 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.











