Web Desk
സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്ര ഗവണ്മെന്‍റ് നടത്തിയ സമയബന്ധിതപ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,27,864 എണ്ണം അധികമായി. രോഗമുക്തി നിരക്ക് 59.43 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,157 പേര്‍ രാജ്യത്ത് കോവിഡ്-19 രോഗമുക്തരായി. രാജ്യത്ത് രോഗം ഭേദമായവരുടെ ആകെ എണ്ണം 3,47,978 ആണ്.നിലവില്‍ രാജ്യത്ത് 2,20,114 പേരാണ് ചികിത്സയിലുള്ളത്.പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1056 ആയി വര്‍ധിപ്പിച്ചു. ഗവണ്മെന്‍റ് ലാബുകളുടെ എണ്ണം 764 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 292 ഉം ആണ്.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 576 ( ഗവണ്മെന്‍റ് : 365 + സ്വകാര്യമേഖല: 211)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 394 ( ഗവണ്മെന്‍റ് : 367 + സ്വകാര്യമേഖല: 27)
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 86 ( ഗവണ്മെന്‍റ് : 32 + സ്വകാര്യമേഖല : 54)
സാമ്പിള്‍ പരിശോധനയുടെ എണ്ണവും ദിനംപ്രതി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,17,931 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 88,26,585 സാമ്പിളുകളാണ്.