ഇന്ത്യ- ചൈന സംഘര്‍ഘത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചു. പതിനാറ് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ലെഫ്. ജനറല്‍ പിജികെ മേനോന്‍, ഷിന്‍ജിയാങ് മിലിട്ടറി ചീഫ് മേജര്‍ ജനറല്‍ ലിയു നിന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.
പതിനാറ് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ ഡെപ്സാങ്, പട്രോളിങ് പോയിന്റ് 15, ഗോഗ്ര, ഡെംചോക് എന്നിവിടങ്ങളിലെ സമാധാന കാര്യങ്ങളും ചര്‍ച്ച ചെയ്തു. അതേസമയം, ഡെപ്സാങ്, ഡെചോക്ക് എന്നിവിടങ്ങളിലെ സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് തീരുമാനമായില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഡെപ്സാങ്ങുമായി ബന്ധപ്പെട്ട് ചൈന ചര്‍ച്ചയ്ക്ക് തയാറാകുന്നത് ഇതാദ്യമായാണ്.
സംഘര്‍ഷ മേഖലകളില്‍ നിന്നുളള സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ബെയ്ജിങ്ങിലും ന്യൂഡല്‍ഹിയിലും നടക്കുന്ന ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.


















