അതിർത്തിയിലെ സംഘർഷം പരിഹരിക്കണമെന്ന് ഇന്ത്യയും ചൈനയും. സേന പിൻമാറ്റം വേഗത്തിൽ വേണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ധാരണ. സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും ഒപ്പം സേനകൾ തമ്മിൽ ചർച്ച തുടരാനും ധാരണയായി.
രണ്ടു സേനകൾക്കുമിടയിൽ ഉചിതമായ അകലം നിലനിർത്തണമെന്നും സംഘർഷത്തിന് അയവ് വരുത്തണമെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തി. രണ്ടര മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. മൂന്നു മാസത്തിൽ ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുന്നത്.