സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എന്‍ ഐ എ സംഘം സെക്രട്ടറിയേറ്റിലെത്തി. പതിനഞ്ചംഗ സംഘമാണ് സെക്രട്ടറിയേറ്റിലെത്തിയത്.
അതേസമയം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം സെക്രട്ടറിയേറ്റിലെത്തിയത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടറിയേറ്റില്‍ എന്‍.ഐ.എ സംഘം പ്രവേശിച്ചു കഴിഞ്ഞു. ഇനി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ എപ്പോള്‍ പ്രവേശിക്കുമെന്ന് അറിഞ്ഞാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും നാണംകെട്ട പരിപാടി ഏതെങ്കിലും സംസ്ഥാനത്ത് നടക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.
സി.പി.എം അക്രമം അഴിച്ചുവിടുന്നു. സംസ്ഥാന സര്‍ക്കാര്‍ അക്രമ സംഭവങ്ങള്‍ നോക്കിനില്‍ക്കുന്നു. അക്രമം നിര്‍ത്താന്‍ അണികളോട് മുഖ്യമന്ത്രി പറയണം. വെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പ്രതികളെ രക്ഷിക്കില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.











