ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,408 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. നിലവില്‍ 31,06,348 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം 836 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 57,542 ആയി ഉയര്‍ന്നു. ഇതുവരെ 23,38,035 പേരാണ് രോഗമുക്തരായത്. രാജ്യശത്ത രോഗമുക്തരാകുന്നവരുടെ നിരക്ക് 75.27 ശതമാനമായും ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ പരിശോധന നടത്തിയ സാമ്പിളുകളുടെ എണ്ണം 3,59,02,137 ആയി. ഇന്നലെ മാത്രം 6,09,917 സാമ്ബിളുകളാണ് പരിശോധന നടത്തിയതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്ക് മഹാരാഷ്ട്രയിലാണ്. നിലവില്‍ ഇതുവരെ 6,82,383 രോഗികളാണ് മഹാരാഷ്ട്രയിലാണ്. രോഗബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാടാണ് രണ്ടാമത്(3,79,385), ആന്ധ്രപ്രദേശ്(3,53,111), കര്‍ണാടക(2,77,814), ഉത്തര്‍പ്രദേശ്(1,87,781) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം.