കൊച്ചി: എറണാകുളം ജില്ലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ജില്ല സമൂഹ വ്യാപനത്തിന്‍റെ വക്കിലാണെന്നും ഐഎംഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിന്‍റെ സാഹചര്യത്തിലാണ് ഐഎംഎ ഇക്കാര്യം അറിയിച്ചത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാവുന്ന സ്ഥിതിയാണ് ജില്ലയിലെന്ന് സംഘടനാ പ്രസിഡന്‍റ് ഡോ എബ്രാഹാം വര്‍ഗീസ് പറഞ്ഞു. ചെല്ലാനം നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി