എക്‌സ്‌പോ വേദിയില്‍ ‘ മദ്രാസ് മൊസാര്‍ട്ട് ‘ ഏ ആര്‍ റഹ്‌മാന്റെ സംഗീത നിശ അരങ്ങേറിയിരുന്നു. എക്‌സ്‌പോ സമാപനത്തോട് അടുക്കുന്ന വേളയില്‍ ആസ്വാദകര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത് ഈണങ്ങളഉടെ വലിയ രാജാവായ ഇളയരാജയുടെ സംഗീത പരിപാടി കാണുവനാണ്
ദുബായ് : തെന്നിന്ത്യയുടെ അഭിമാനമായ സംഗീത സംവിധായകന്‍ ഇളയരാജ മാര്‍ച്ച് അഞ്ചിന് ദുബായ് എക്‌സ്‌പോയില്‍ സംഗീത നിശ അവതരിപ്പിക്കുന്നു.
രാത്രി ഒമ്പതിന് ജൂബിലി സ്റ്റേജില്‍ നടക്കുന്ന പരിപാടിയില്‍ എക്‌സ്‌പോ2020 പാസുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രമുള്ള സംഗീത പരിപാടി എന്നാണ് സംഘാടകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
“വണക്കം യുഎഇ
വണക്കം എക്‌സ്‌പോ 2020 ദൂബായ്
സ്‌നേഹവും സംഗീതവും നിറയ്ക്കുന്ന സംഗീത യാത്രയ്ക്ക് വരുന്നതില്‍ ആഹ്‌ളാദമുണ്ട്. ”
എന്നാണ് ഇളയരാജ തന്റെ സാമൂഹ്യ മാധ്യമ പേജില്‍ കുറിച്ചത്.
Vanakkam UAE 🙏
Vanakkam Expo 2020 Dubai🙏I am happy to come, perform and take you on a journey filled with music you all love.
Join me on 5th March, at 9 PM, at the Jubilee Park, Expo 2020 Dubai!@Expo2020Dubai@btosproductions#Expo2020 #Dubai #Mercuri pic.twitter.com/KFr7epmP05
— Ilaiyaraaja (@ilaiyaraaja) February 23, 2022
ഇന്ത്യയുടെ എക്കാലത്തേയും മികച്ച സംഗീതജ്ഞരില്‍ ഒരാളായ ഇളയരാജ 1,400 സിനിമകളിലായി ഏഴായിരത്തോളം ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമായി ഇരുപതിനായിരത്തോളം സ്റ്റേജുകളില്‍ ലൈവ് ഷോകളും നടത്തിയിട്ടുണ്ട്. നാലു പതിറ്റാണ്ടുകളായി സംഗീത മേഖലയില്‍ സജീവമായ ഇളയരാജ തന്റെ 1986 ലെ
സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനുമായി അഞ്ചു വട്ടം ദേശീയ പുരസ്‌കാരം നേടിയ ഇളയരാജയ്ക്ക് രാജ്യത്തിന്റെ രണ്ടാമത്തെ വലിയ പുരസ്‌കാരമായ പദ്മവിഭൂഷനും ലഭിച്ചിട്ടുണ്ട്.












